ബംഗളൂരു: നിറുത്തിയിട്ട ബസിൽ നമസ്കരിച്ച ഡ്രൈവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്ച വൈകിട്ട് ഹംഗലിനും വിശാൽഗഡിനും ഇടയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് ഡ്രൈവർ എ.കെ.മുല്ല(58) നമസ്കാരം നിർവഹിച്ചത്.
ഹുബ്ബള്ളിക്കും ഹാവേരിക്കും ഇടയിൽ കാത്തിരിപ്പ് സമയമുള്ള സ്റ്റാന്റിൽ ബസ് നിർത്തി ഡ്രൈവറുടെ ഇരിപ്പിടത്തിന് പിന്നിലുള്ള പാസഞ്ചർ സീറ്റിൽ ഇരുന്ന് നമസ്‌കരിക്കുകയായിരുന്നു മുല്ല.യാത്രക്കാരിലൊരാൾ ഇത് പകർത്തി സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു.അത് പെട്ടെന്ന് ശ്രദ്ധ നേടുകയും വ്യാപകമായ ചർച്ചക്ക് കാരണമാവുകയും ചെയ്തു. സംഘ്പരിവാർ സംഘടനകൾ ഡ്രൈവറുടെ പ്രവൃത്തിയിൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
58 കാരനായ മുല്ല മൂന്ന് ദിവസം മുമ്പ് പ്രാർത്ഥന നടത്തുന്ന ദൃശ്യങ്ങൾ കണ്ടു. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താൻ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കർണാടക ആർ.ടി.സിയിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.