കേരളത്തിൽ രാഷ്​ട്രപതി ഭരണം വേണമെന്ന്​​ ആർ.എസ്​.എസ്​

ന്യൂഡല്‍ഹി: അസാധാരണമായ നീക്കത്തിലൂടെ ബി.ജെ.പിക്ക്​ വഴങ്ങാത്ത കേരളത്തിൽ രാഷ്​​്ട്രപതി ഭരണത്തിനുള്ള അജണ്ടയുമായി ആർ.എസ്​.എസ്​ ദേശീയ നേതൃത്വം രംഗത്തെത്തി. കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ച്​ രാഷ്​്​്ട്രപതി ഭരണം വേണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറി​​െൻറ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനം എടുക്കാവുന്നതാണെന്ന്​ ആർ.എസ്.എസ് ജോയിൻറ്​ സെക്രട്ടറി ദത്താത്രേയ ഹൊസബലേ ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഇക്കാര്യം മു​േമ്പ തങ്ങൾ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും സംസാരിച്ചിട്ടുണ്ടെന്നും ആർ.എസ്​.എസ്​ നേതാവ്​ പറഞ്ഞു.

സർക്കാറുകളുടെ രാഷ്​ട്രീയവും ഭരണപരവുമായ തീരുമാനങ്ങളിൽ ഇടപെടാത്ത ഹിന്ദുത്വ സാംസ്​ക്കാരിക സംഘടനയെന്ന്​ അവകാശപ്പെടാറ​ുള്ള 
ആർ.എസ്​.എസി​​െൻറ ചരിത്രത്തിൽ ആദ്യമായിട്ടാണ്​ ഒരു സംസ്​ഥാനത്ത്​ രാഷ്​​്​്ട്രപതി ഭരണം ആകാമെന്ന്​ അഭിപ്രായ പ്രകടനം നടത്തുന്നത്​. ആർ.എസ്​.എസുകാരൻ രാഷ്​​്ട്രപതി ഭവനിലെത്തിയതിന്​ പിറകെയാണ്​ രാഷ്​ട്രീയ സംഘര്‍ഷങ്ങളുടെ പേരിൽ കേരളത്തിൽ രാഷ്​​ട്രപതി ഭരണത്തിന്​ സമ്മർദവുമായി ആർ.എസ്​.എസ്​ നേതൃത്വം രംഗത്തു വന്നതെന്ന് ശ്രദ്ധേയമാണ്​. 

കേരളത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി നിയോഗിച്ച സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തിയ ശേഷമാണ് ഇതു സംബന്ധിച്ച അന്വേഷണങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ചലനമുണ്ടായതെന്ന്​ ആര്‍എസ്എസ് നേതാവ് അവകാശപ്പെട്ടു. കേരളത്തില്‍ അക്രമങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയോടെയാണ്. അതുകൊണ്ടു തന്നെ രാജ്യമൊന്നടങ്കം ഇതിനെതിരെ പ്രതികരിച്ചേ മതിയാകൂ എന്നും ദത്താ​േത്രയ പറഞ്ഞു.

മറുഭാഗത്ത്​ സി.പി.എംകാർ കൊല്ലപ്പെട്ടതിനെ കുറിച്ച്​ ചോദിച്ചപ്പോൾ ആർ.എസ്​.എസ്​ നേതാവ്​ പ്രകോപിതാനായി. ആർ.എസ്.എസുകാരെ കൊലപ്പെടുത്തുമ്പോള്‍ തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറുത്തു നില്‍പുകള്‍ മാനുഷികമാണെന്നായിരുന്നു ദത്താത്രേയയുടെ ന്യായീകരണം. ആർ.എസ്​.എസ്‌കാര്‍ അല്ലാത്തവരും കേരളത്തിൽ കൊല്ലപ്പെടുന്നില്ലേ എന്ന്​ ചോദിച്ചപ്പോൾ ആരാണ് ആദ്യം കൊന്നത് എന്ന്​ നോക്കൂ എന്നായി ദത്താത്രേയ. കൊല്ലപ്പെട്ടവരില്‍ എണ്ണത്തില്‍ കൂടുതല്‍ ആരാണെന്നു നോക്കൂ എന്നും അദ്ദേഹം പറഞ്ഞു. 

ഐ.എസ് തീവ്രവാദികളായി റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ ഏറെയും കേരളത്തിലെ കണ്ണൂര്‍ ജില്ലിയില്‍ നിന്നുള്ളവരാണെന്നും ഇവര്‍ക്ക് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നുമുള്ള വിചിത്രമായ ആരോപണവും ദത്താത്രേയ ഉന്നയിച്ചു. ഭീകരവാദത്തെ പിന്തുണക്കാന്‍ പാര്‍ട്ടി ഗ്രാമങ്ങളുടെ ഒത്താശയോടെ ശ്രമിക്കുകയാണെന്നും ദത്താത്രേയ ആരോപിച്ചു. കണ്ണൂരിലെ കനകമലയിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണു ഭീകരവാദ ബന്ധമുള്ളവരെ പിടികൂടിയതെന്ന ആരോപണവും ദത്താത്രേയ നടത്തി. 

കേരളത്തിലെ ആർ.എസ്​.എസ് പ്രവര്‍ത്തരുടെ കൊലപാതകങ്ങളിലും രാഷ്​​്ട്രീയ സംഘര്‍ഷങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന്​ ദത്താത്രേയ ആവശ്യപ്പെട്ടു. ഇത്​ ഹൈകോടതിയുടെയോ സുപ്രീംകോടതിയുടെയോ മേല്‍നോട്ടത്തില്ലാകാം. സംസ്ഥാന സര്‍ക്കാറി​​െൻറ സംരക്ഷണത്തിലും പിന്തുണയിലുമാണ് പ്രവര്‍ത്തകര്‍ക്കു നേര്‍ക്കുള്ള അക്രമങ്ങളെന്നും അന്വേഷണത്തിലും സംസ്ഥാന പോലീസിന്​ മേല്‍ കടുത്ത സമ്മര്‍ദവും സ്വാധീനവും ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബി.ജെ.പി, ആർ.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ദത്താത്രേയയും  കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ജെ. നന്ദകുമാറും തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി.

Tags:    
News Summary - RSS on kerala issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.