ഝാർഖണ്ഡിൽ  ‘ക്രൈസ്​തവ മുക്​ത’ ​ബ്ലോക്ക്​​;  53 കുടുംബങ്ങളെ ആർ.എസ്​.എസ്​  മതംമാറ്റി 

റാഞ്ചി:  ഝാർഖണ്ഡിൽ  ‘ക്രൈസ്തവ മുക്ത’ ബ്ലോക്ക്  സൃഷ്ടിക്കുന്നതി​െൻറ  ഭാഗമായി  53 കുടുംബങ്ങളെ ആർ.എസ്.എസ്  മതംമാറ്റി. ആർ. എസ്.എസി​െൻറ ‘ഘർവാപസി’  കാമ്പയിന്  നേതൃത്വം നൽകുന്ന ലക്ഷ്മൺ സിങ്  മുണ്ടയാണ് ഇക്കാര്യം വെളിെപ്പടുത്തിയത്.  ഗ്രാമീണർ  എത്രയും വേഗം അവരുടെ  പാരമ്പര്യത്തിലേക്ക്  മടങ്ങിയെത്തുമെന്നും അദ്ദേഹം അഭിപ്രായെപ്പട്ടു.  ഗോത്രവിഭാഗത്തിന് ഭൂരിപക്ഷമുള്ള  ജില്ലകളിലെ 53 കുടുംബങ്ങളാണ്  ഹിന്ദുപാതയിലേക്ക് തിരിച്ചുവന്നതെന്ന്  ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു. അർക്കി ബ്ലോക്കിലാണ് കാമ്പയിൻ സംഘടിപ്പിച്ചത്. 
പത്തുവർഷത്തിലേറെയായി ക്രൈസ്തവ മിഷനറിമാർ ‘റാഞ്ചിയ’  സിന്ദ്റി  പഞ്ചായത്തിലെ  ആദിവാസി കുടുംബങ്ങളെയാണ് ഹിന്ദു ജീവിതരീതിയിലേക്ക് തിരിച്ചുെകാണ്ടുവന്നതെന്നാണ് ആർ.എസ്.എസ്  വിശദീകരണം. ഇൗ മാസം മുഴുവനും കാമ്പയിൻ നടത്താനാണ്  തീരുമാനം. ‘ഇതിനെ നിങ്ങൾ മതംമാറ്റമായി  പറയരുത്.  ഞങ്ങൾക്ക് നഷ്ടപ്പെട്ട സഹോദരീസേഹാദരന്മാരെ  അവരുടെ മതത്തിലേക്ക് തിരിച്ചു െകാണ്ടുവരുക മാത്രമാണ് ചെയ്യുന്നത് -മുണ്ട  പറഞ്ഞു. ഖുണ്ഡി  ജില്ല ബി.െജ.പി  വൈസ് പ്രസിഡൻറാണ് മുണ്ട. 

ആർ.എസ്.എസും അവർക്ക് ബന്ധമുള്ള സംഘടനകളും  ‘ഘർവാപസി’ പ്രവർത്തനങ്ങളിൽ സജീവമാണ്. ‘ശുദ്ധീകരൺ’ നടത്തിയാണ് ഇവരെ   മതം മാറ്റുന്നത്.  സർക്കാരിതര സംഘടനയായ  വനവാസി കല്യാൺ  കേന്ദ്രയുടെ പ്രവർത്തകർ  ആദിവാസി വീടുകൾ കയറിയിറങ്ങി  പ്രചാരണം നടത്തിയാണ് ‘ഘർവാപസി’ക്ക്  സന്നദ്ധരാക്കുന്നത്. പൊതുയോഗങ്ങൾ സംഘടിപ്പിച്ച്  എങ്ങനെയാണ് മിഷനറിമാർ  അവരുെട വേരുകളിൽ  നിന്ന്  അകറ്റിയതെന്ന് വിശദീകരിക്കുന്നു. ഝാർഖണ്ഡിലെ 33 ദശലക്ഷം ജനസംഖ്യയിൽ   26. 2 ശതമാനമാണ്  േഗാത്രവിഭാഗങ്ങൾ. ഇതിൽ  4.5  ശതമാനം ക്രിസ്തുമതം സ്വീകരിച്ചതായാണ് കണക്ക്. ഇവരെ  മടക്കിക്കൊണ്ടു വരാനാണ്  കാമ്പയിൻ.

Tags:    
News Summary - RSS converts 53 families in drive to make block in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.