വികാസ്​ ദുബെയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക്​ രണ്ടരലക്ഷംരൂപ പ്രതിഫലം

കാൺപൂർ: ഉത്തർപ്രദേശിൽ എട്ടു പൊലീസുകാരെ ഏറ്റുമുട്ടലിൽ ​കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി വികാസ്​ ദുബെയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക്​ രണ്ടരലക്ഷം രൂപ പാരിതോഷികം. 

നേരത്തേ പാരിതോഷികം 50,000 രൂപയായി പ്രഖ്യാപിക്കുകയും പിന്നീട്​ ഒരുലക്ഷമായി ഉയർത്തുകയും ചെയ്​തിരുന്നു. ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ ഉൾപ്പെടെ ദുബെയുടെ ചിത്രങ്ങൾ പതിച്ചു. ദുബെ യു.പി വിട്ട്​ മധ്യപ്രദേശ്​, രാജസ്​ഥാൻ എന്നീ സംസ്​ഥാനങ്ങളിലേക്ക്​ കടന്നിട്ടുണ്ടാകാമെന്ന അനുമാനത്തിലാണ്​ അന്വേഷണം. 

വ്യാഴാഴ്​ച നടന്ന ഏറ്റുമുട്ടലിൽ എട്ടുപൊലീസുകാരാണ്​ കൊല്ല​െപ്പട്ടത്​. നിരവധിപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. സംസ്​ഥാനത്തെ കുപ്രസിദ്ധ കുറ്റവാളികളിലൊരാളായ ദുബെ 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്​. നിരവധി തവണ ഇയാളെ പൊലീസ്​ പിടികൂടിയെങ്കിലും കേസിൽനിന്ന്​ ഉൗ​രിപ്പോരുകയായിരുന്നു. 

ദുബെയുടെ അനുചരൻ ദയാശങ്കർ അഗ്​നിഹോത്രി ഞായറാഴ്​ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ പിടിയിലായിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ അഗ്​നിഹോത്രിയെ ആശുപത്രിയിലാക്കിയിരിക്കുകയാണ്​. 
 

Tags:    
News Summary - Rs 2.5 Lakh Bounty On Criminal Wanted Vikas Dubey -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.