Posted On
date_range Updated On
date_range എസ്.ബി.ഐ എ.ടി.എം കവർച്ച; മൂന്ന് തമിഴ്നാട്ടുകാർ പിടിയിൽ
മുംബൈ: ധാരാവിയിലെ എസ്.ബി.ഐ എ.ടി.എമിൽ പണം നിറക്കാൻ എത്തിയ വാഹനനത്തിൽ നിന്ന് 1.53 കോടി രൂപ കവർന്ന കേസിൽ മൂന്ന്പേർ പിടയിൽ. തമിഴ്നാട്ടുകാരായ സുരേഷ്കുമാർ പാണ്ഡുരംഗ്, അർമുഖം സുബ്രഹ്മണി, നാഗ്രാജ് എന്നിവരെയാണ്മഹാരാഷ്ട്ര പൊലിസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ സതാരയിലെ ടോൾ ബൂത്തിനടുത്ത്വെച്ച്സ്വകാര്യ ബസ്സിൽ നിന്നാണ്ഇവരെ പിടികൂടിയത്.
വ്യാഴാഴ്ച ധാരാവി, സന്ത് രോഹിദാസ് മാർഗിലെ എസ്.ബി.െഎ എ.ടി.എമിൽ പണം നിറക്കുേമ്പാഴായിരുന്നു കവർച്ച. വാഹനത്തിെൻറ പുറകിൽ നിന്ന് ജീവനക്കാർ പണം നിറച്ച പെട്ടികൾ എടുക്കുന്നതിനിടെ നാല് പേർ പെട്ടി കവർന്ന് കടന്നുകളയുയായിരുന്നു. ഇവരിൽ പെട്ടിയുമായി കടന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞതാണ് പൊലിസിന് സഹായകമായത്. ഒമ്പത്പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.