ട്രെയിനിൽ ആർ.പി.എഫ് ജവാന്‍റെ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു

അഹമ്മദാബാദ്: ട്രെയിനിൽ ആർ.പി.എഫ് ജവാൻ നടത്തിയ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. മൂന്ന് യാത്രക്കാരും ഒരു ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമാണ് കൊല്ലപ്പെട്ടത്. ചേതൻ കുമാർ ചൗധരി എന്ന ജവാനാണ് വെടിവെപ്പ് നടത്തിയത്.

ജയ്പൂർ - മുംബൈ സെൻട്രൽ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. രാവിലെ അഞ്ചോടെ മഹാരാഷ്ട്രയിലെ പൽഗാർ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴായിരുന്നു വെടിവെപ്പ്.

തന്റെ എസ്കോർട്ട് ഡ്യൂട്ടി ഇൻചാർജ് എ.എസ്.ഐ ടിക്കാറാം മീണയെ വെടിവെച്ചിട്ട ശേഷം ഇയാൾ അടുത്ത ബോഗിയിലേക്ക് ചെന്നാണ് ബാക്കി മൂന്നു പേരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ആർ.പി.എഫ് ജവാനെ മുംബൈ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.

Tags:    
News Summary - RPF jawan shoots 4 persons dead onboard Jaipur-Mumbai train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.