ബംഗളൂരുവിൽ പൊലീസ്​ പിടികൂടിയത്​ അമിതാഭ്​ ബച്ചന്‍റെ പേരിലായിരുന്ന റോൾസ്​ റോയ്​സ്​; കാരണമിതാണ്​...

ബംഗളൂരു: കഴിഞ്ഞ ദിവസം കർണാടകയിൽ ​െപാലീസ്​ പിടിച്ചെടുത്ത ആഡംബര കാറുകളിലൊന്ന്​ ​ഒരു ബോളിവുഡ്​ നടന്‍റെതാണെന്ന്​ പൊലീസ്​ സൂചിപ്പിച്ചപ്പോഴേ അന്വേഷണം പ്രമുഖരിലേക്ക്​ നീങ്ങിയിരുന്നു. മേഴ്​സിഡസ്​- ബെൻസ്​, ഔഡി, ലാൻഡ്​ റോവർ, പോർഷെ വിഭാഗങ്ങളിലെ കാറുകളാണ്​ രേഖ സമർപിക്കാത്തതിനും നികുതിയൊടുക്കാത്തതിനും പൊലീസ്​ പിടിച്ചെടുത്തിരുന്നത്​.

അത്​ അമിതാഭ്​ ബച്ചൻ അടുത്തിടെ ബംഗളൂരുവിലെ ഒരു വ്യവസായിക്ക്​ വിൽപന നടത്തിയതാണെന്നാണ്​ ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ. 2007ൽ ത്രി ഇഡിയറ്റ്​സ്​ നിർമാതാവും സംവിധായകനുമായ വിധു വിനോദ്​ ചോപ്ര അമിതാഭ്​ ബച്ചന്​ നൽകിയതായിരുന്നു 16 കോടി വിലയുള്ള ഈ വെളള റോൾസ്​​- റോയ്​സ്​ ഫാന്‍റം കാർ. കാറിന്​ ഇൻഷുറൻസ്​ എടുത്തിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞ്​ 2019ൽ അത്​ ആറു കോടിക്ക്​ താരം മൈസൂർ ആസ്​ഥാനമായുള്ള നിർമാണ കമ്പനിക്ക്​ വിൽപന നടത്തി.

എന്നാൽ, കാറിന്‍റെ ഉടമസ്​ഥാവകാശ രേഖകൾ ഇനിയും ലഭിച്ചില്ലെന്നാണ്​ പുതിയ ഉടമകൾ പൊലീസിന്​ നൽകിയ മൊഴിയെന്നാണ്​ സൂചന. നിയമ ലംഘനത്തിന്​ ​പക്ഷേ, പുതിയ ഉടമകൾ പിഴ ഒടു​ക്കിയേ പറ്റൂ. സമയത്തിനകം രേഖ സമർപിച്ചി​ല്ലെങ്കിൽ കാർ​ ലേലത്തിൽ വിൽക്കാനും വ്യവസ്​ഥകളുണ്ട്​.

നിലവിൽ ബംഗളുരു നഗരത്തിൽനിന്ന്​ മാറി നിലമംഗലയിലാണ്​ ഇതുൾ​െപ്പടെ കാറുകൾ കൂട്ടിയിട്ടിരിക്കുന്നത്​. 

Tags:    
News Summary - Rolls-Royce Phantom Formerly Owned By Actor Amitabh Bachchan Seized By Karnataka Transport Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.