മുംബൈ: രാജീവ് ശുക്ല ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) പുതിയ അധ്യക്ഷനായി വരുമെന്ന് റിപ്പോട്ട്. അധ്യക്ഷ സ്ഥാനത്തിനു പ്രായപരിധി നിബന്ധനകള്‍ ഉള്ളതിനാല്‍ അടുത്ത മാസം 70 തികയുന്ന റോജര്‍ ബിന്നിക്ക് സ്ഥാനത്തു തുടരാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂലൈ 19ന് അദ്ദേഹത്തിന് 70 വയസ് തികയും.
ബി.സി.സി.ഐയുടെ ഭരണഘടനയിൽ പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. സൗരവ് ഗാംഗുലിക്ക് പകരം 2022ലാണ് റോജര്‍ ബിന്നി പ്രസിഡന്റായത്. നിലവിൽ വൈസ് പ്രസിഡന്റായ ശുക്ല പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ ചുമതല വഹിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. നേരത്തെ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉത്തർ പ്രദേശിലെ കാൺപുരിൽനിന്നുള്ള കോൺഗ്രസ് നേതാവാണ് രാജീവ് ശുക്ല. സെപ്റ്റംബറിൽ നടക്കുന്ന ബി.സി.സി.ഐ വാർഷിക പൊതുയോഗത്തിൽ പുതിയ തെരഞ്ഞെടുപ്പ് നടക്കും. 2017 മുതല്‍ 2018വരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചെയര്‍മാനും രാജീവ് ശുക്ലയായിരുന്നു. 1983ല്‍ ഇന്ത്യ കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് റോജർ ബിന്നി.
2017 വരെ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ (യുപിസിഎ) സെക്രട്ടറിയായും 2018 വരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചെയർമാനായും രാജീവ് ശുക്ല സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.