Posted On
date_range Updated On
date_range ബി.ജെ.പി ആരോപണം അടിസ്ഥാനരഹിതം –റോബർട്ട് വാദ്ര
ന്യൂഡൽഹി: രാഷ്ട്രീയ ലക്ഷ്യത്തോടെ തനിക്കെതിരെ ബി.ജെ.പി ഉന്നയിക്കുന്ന അഴിമതിയാരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര. ഭരണകക്ഷിയായ ബി.ജെ.പി കഴിഞ്ഞ നാലുവർഷമായി നിരന്തരം വേട്ടയാടുകയാണ്. എന്നാൽ, റഫാൽ പോർവിമാന ഇടപാടിലൂടെ ബി.െജ.പിയുടെ കപടവേഷം പുറത്തായി.
‘56 ഇഞ്ച് നെഞ്ചളവിെൻറ മേനി പറയുന്നതിനു പകരം റഫാൽ ഇടപാടിെൻറ സത്യാവസ്ഥ രാഷ്ട്രത്തോട് വിശദീകരിക്കണം. ഇക്കാര്യത്തിൽ നുണകൾ ആവർത്തിച്ചു കേട്ട് ജനങ്ങൾ മടുത്തിരിക്കുന്നു’ -വാദ്ര പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.