യു.പിയിലെ മുതിർന്ന കോൺഗ്രസ് നേതാവിനെ ആർ.എൽ.ഡിയിലേക്ക് ക്ഷണിച്ച് ജയന്ത് സിങ്

ന്യൂഡൽഹി: ഉത്തർപ്രദേശ് കോൺഗ്രസിലെ മുതിർന്ന നേതാവും എം.എൽ.എയുമായ ഗജരാജ് സിങ്ങിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് രാഷ്ട്രീയ ലോക് ദൾ (ആർ.എൽ.ഡി) അധ്യക്ഷൻ ജയന്ത് സിങ്. ട്വീറ്റിലൂടെയാണ് ഗജരാജ് സിങ്ങിനെ ജയന്ത് സിങ് ക്ഷണിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവിനെ ഗജരാജ് സിങ്ങിന്‍റെ രാഷ്ട്രീയ ലോക് ദൾ കുടുംബത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. ചൗധരി ജയന്ത് സിങ്ങിന്‍റെ നേതൃത്വത്തിലാണ് പാർട്ടി മുന്നോട്ടു പോകുന്നത്. ഉത്തർപ്രദേശിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനത്തിലാണ് തങ്ങളെന്നും ആർ.എൽ.ഡി ഔദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ നിന്നും നാലു തവണ എം.എൽ.എയായ നേതാവാണ് ഗജരാജ് സിങ്. മീരാപൂർ മണ്ഡലത്തിലെ എം.എൽ.എയും ബി.ജെ.പി നേതാവുമായ അവതാർ സിങ് ബദന അടുത്തിടെ ആർ.എൽ.ഡിയിൽ ചേർന്നിരുന്നു. 

Tags:    
News Summary - RLD chief welcomes Congress leader Gajraj Singh to his party ahead of UP polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.