Posted On
date_range Updated On
date_range ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്: ഇ. മധുസൂധനൻ എ.െഎ.എ.ഡി.എം.കെ സ്ഥാനാർഥി
ചെന്നൈ: ഡിസംബർ 21ന് നടക്കുന്ന ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ എ.െഎ.എ.ഡി.എം.കെ സ്ഥാനാർഥിയായി പാർട്ടി പ്രസീഡിയം ചെയർമാൻ ഇ. മധുസൂധനൻ മത്സരിക്കും.
ജയലളിതയുടെ മരണത്തോടെയാണ് ആർ.കെ നഗറിൽ സീറ്റ് ഒഴിവ് വന്നത്. പളനി സാമിയുടെ നേതൃത്തിൽ സീറ്റിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഒ. പനീർശെൽവം ക്യാമ്പിലെ മുതിർന്ന നേതാവായ മധുസൂധനൻ ശക്തമായ സമ്മർദം ചെലുത്തി സീറ്റ് സ്വന്തമാക്കുകയായിരുന്നു. അതേ സമയം എ.െഎ.എ.ഡി.എം.കെ വിമത വിഭാഗം സ്ഥാനാർഥിയായി ടി.ടി.വി ദിനകരനെ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.