Posted On
date_range Updated On
date_range താജ്മഹലിലെ ഉറൂസിനെതിരെ ഹിന്ദുമഹാ സഭ
ആഗ്ര: താജ്മഹലിലെ ഉറൂസിനെതിരെ പരാതിയുമായി ഹിന്ദുമഹാ സഭ. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ ആഗ്ര കോടതിയിൽ ഹരജി നൽകി. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെയും ഹരജിയിൽ ചോദ്യം ചെയ്യുന്നു. ഹരജി സ്വീകരിച്ച കോടതി മാർച്ച് നാലിന് വാദം കേൾക്കും.
ഈ വർഷം ഫെബ്രുവരി 6 മുതൽ എട്ടുവരെയാണ് ഉറൂസ് നടക്കുന്നത്. മുഗൾ ചക്രവർത്തി ഷാജഹാന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് പരിപാടികൾ.
മുഗളന്മാരോ ബ്രിട്ടീഷുകാരോ താജ്മഹലിനുള്ളിൽ ഉറൂസ് നടത്താൻ അനുവദിച്ചിരുന്നില്ലെന്നുള്ള വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹരജി സമർപ്പിച്ചതെന്ന് ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ജാട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.