ചർച്ചിൽ ക്രിസ്മസ്​ ആഘോഷത്തിനിടെ ​ തീവ്ര ഹിന്ദുത്വവാദികളുടെ അക്രമം; ജയ്​ ശ്രീറാം വിളിച്ചെത്തിയ സംഘം വിശ്വാസിക​ളെ കൈ​​യ്യേറ്റം ചെയ്തു

ഗുരുഗ്രാം: ക്രിസ്മസ് തലേന്ന് പട്ടൗഡിയിലെ ക്രിസ്​ത്യൻ ചർച്ചിനുനേരെ തീവ്രഹിന്ദുത്വവാദികളുടെ അക്രമം. അതിക്രമിച്ച് കയറിയ സംഘം പ്രാർത്ഥന തടസ്സപ്പെടുത്തുകയും ചർച്ചിലെ ഗായക സംഘത്തെ ​കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഭക്​തിഗാനം ആലപിക്കവേ വേദിയിൽ കയറി ​മൈക്ക്​ തട്ടിപ്പറിച്ച സംഘം ജയ്​ശ്രീറാം വിളിച്ചുകൊടുക്കുകയും ഭാരതീയ സംസ്കാരത്തെ ഹനിക്കുന്ന പ്രവർത്തനങ്ങൾ നിർത്തണമെന്ന്​ ആവശ്യപ്പെട​ുകയും ചെയ്തു. എന്നാൽ, സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ട്​​ ക്രിസ്മസ്​ ആഘോഷത്തിന്‍റെ ഭാഗമായി നൂറുകണക്കിന്​ സ്​ത്രീകളും ചർച്ചിൽ സമ്മേളിച്ചപ്പോഴായിരുന്നു സംഭവം. അക്രമികൾ 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ്​ പള്ളി വളപ്പിൽ കയറിയത്​. ഇവർ ഗായകസംഘത്തെ തള്ളിയിടുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്തു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.


ഏതാനും ദിവസം മുമ്പ്​ ഗുരുഗ്രാമിൽ സർക്കാർ അനുവദിച്ച പൊതുസ്ഥലങ്ങളിലെ ജുമുഅ നമസ്‌കാരം സംഘ്​പരിവാർ സംഘടനകൾ പരസ്യമായി തടഞ്ഞിരുന്നു. ഇതിന്​ സമീപമായാണ്​ ഇന്നലെ ചർച്ചിൽ അതിക്രമം നടന്നത്​. 'ചർച്ചിൽ സ്ത്രീകളും കുട്ടികളും ഉള്ള സമയത്താണ്​ സംഘം ഇരച്ചെത്തിയത്​. ദിവസം കഴിയുന്തോറും അതിക്രമം വർധിച്ചുവരികയാണ്​. പ്രാർത്ഥിക്കുന്നതിനും മതവിശ്വാസത്തിനുമുള്ള ഞങ്ങളുടെ അവകാശമാണ്​ ഇക്കൂട്ടർ ലംഘിക്കുന്നത്​'' -വൈദികൻ വാർത്താ ഏജൻസിയോട്​ പറഞ്ഞു. അതേസമയം, പൊലീസിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പട്ടൗഡി സ്റ്റേഷൻ ഹൗസ് ഓഫിസർ അമിത് കുമാർ പറഞ്ഞു. വിഷയത്തിൽ ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല.




Tags:    
News Summary - Right-wing activists disrupt Christmas prayers in Gurugram: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.