Posted On
date_range Updated On
date_range കാർത്തിയുടെ അറസ്റ്റ് നല്ല തീരുമാനമെന്ന് സുബ്രമണ്യൻ സ്വാമി
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധന മനന്ത്രി പി.ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിനെ അറസ്റ്റ് ചെയ്യണമെന്ന കോടതി ഉത്തരവ് നല്ല തീരുമാനമെന്ന് സുബ്രമണ്യൻ സ്വാമി. കേസിൽ കാർത്തിക്കുള്ള പങ്ക് ഇതിലൂടെ പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു. ചിദംബരത്തിനെതിരെയും സ്വാമി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. അഞ്ചു കോടിയുടെ പദ്ധതിക്ക് 305 കോടി രൂപക്ക് പി.ചിദംബരം അഗീകാരം നൽകിയെന്നും തിരിമറി നടന്നതിന്‍റെ തെളിവാണിതെന്നുമായിരുന്നു സ്വാമിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.