ഇന്ത്യയിലെ പകുതിയിലേറെ സ്വത്തും കൈകാര്യം ചെയ്യുന്നത്​ സമ്പന്നരായ 10% ​േചർന്നെന്ന്​ സർവേ

ന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നരായ 10 ശതമാനം പേരാണ്​ ഇന്ത്യയിലെ 50 ശതമാനം സ്വത്തുക്കളും കൈകാര്യം ചെയ്യുന്നതെന്ന്​ സർവേ. നാഷനൽ സാമ്പിൾ സർവേ നടത്തിയ ആൾ ഇന്ത്യ ഡെബിറ്റ്​& ഇൻവെസ്റ്റ്​മെന്‍റ്​ സർവേയിലാണ്​ കണ്ടെത്തൽ.

കെട്ടിടങ്ങൾ, ബാങ്ക്​ നിക്ഷേപങ്ങൾ, ഭൂമികൾ, വാഹനങ്ങൾ അടക്കമുള്ളവയെല്ലാം പരിഗണിച്ചാണ്​ സർവേ തയ്യാറാക്കിയത്​. 2019 ജനുവരി മുതൽ ഡിസംബർ വരെയാണ്​ സർവേ നടത്തിയിരുന്നത്​. ഗ്രാമീണ മേഖലയിലെ സ്ഥാവര ജംഗമ വസ്​തുക്കളുടെ മൂല്യം 274.6 കോടി രൂപയാണെകിൽ അതിൽ 132.5 ലക്ഷവും കൈവശം വെച്ചിട്ടുള്ളത്​ 10 ശതമാനം സമ്പന്നരാണെന്ന്​​ സർവേയിൽ പറയുന്നു.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ്​ ഏറ്റവും രൂക്ഷം ഡൽഹിയിലാണെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിൽ ഏറ്റവും സമ്പന്നരായ 10 ശതമാനം 80.8% സ്വത്തുക്കളും കൈകാര്യം ചെയ്യു​േമ്പാൾ ജനസംഖ്യയിൽ 50 ശതമാനം വരുന്നവരുടെ കൈയ്യിലുള്ളത്​ വെറും 2.1% മാത്രമാണ്​.

ഡൽഹി കഴിഞ്ഞാൽ ഏറ്റവും അന്തരമുള്ളത്​ പഞ്ചാബിലാണ്​. സമ്പന്നരായ 10 ശതമാനം 65% സ്വത്തും കൈകാര്യം ചെയ്യു​േമ്പാൾ താഴ്​ന്ന സാമ്പത്തിക നിലയിലുള്ള 50 ശതമാനം കൈകാര്യം ചെയ്യുന്നത്​ 5% ശതമാനം മാത്രമാണ്​. വലിയ സംസ്ഥാനങ്ങളിൽ ഈ അന്തരം ഏറ്റവും കുറവ്​ കശ്​മീരിലാണ്​. സമ്പന്നരായ 10 ശതമാനം 32 ശതമാനം സ്വത്ത്​ കൈവശം വെക്കു​േമ്പാൾ സാമ്പത്തികമായി താഴ്​ന്ന നിലയിലുള്ള 50 പേരുടെ കൈയ്യിൽ 18 ശതമാനം സ്വത്തുക്കളുണ്ട്​. 

Tags:    
News Summary - Richest 10% in India own over 50% of assets: NSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.