ടോൾ ബൂത്തുകളിലെ ഒരു വർഷത്തെ വരുമാനം 9187 കോടി

ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള ടോൾ ബൂത്തുകളിലെ 2018-19 സാമ്പത്തിക വർഷത്തെ വരുമാനം 9187 കോടി രൂപ. കേന്ദ്ര റോഡ് ഗതാഗത ദേശ ീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം.

2016-17 വർഷത്തിൽ 6937 കോടി, 2017-18 വർഷത്തിൽ 8630 കോടി എന്നിങ്ങനെയാണ് വരുമാനം ലഭിച്ചത്. ബി.ജെ.പി എം.പി പ്രഭുഭായി നഗർഭായി വാസവയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിൽ നിന്നാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തുക ടോൾ പിരിച്ചത് -1525 കോടി രൂപ.

Tags:    
News Summary - revenue generated from toll plaza -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.