റിട്ട: തപാൽ ഓഫീസ് ക്ലർക്ക് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ലഖ്നോ: ലഖ്നോവിലെ രാജാജിപുരം ലോക്കലിലെ പാർക്കിൽ റിട്ടേഡ് തപാൽ ഓഫീസ് ക്ലർക്ക് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ലക്ഷ്മി നാരായൺ ത്രിവേദി (61) ആണ് ആത്മഹത്യ ചെയ്തത്.

ആറുമാസം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ച ത്രിവേദി കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു. വിഷാദരോഗം മൂലം ത്രിവേദി വെള്ളിയാഴ്ച ഭാര്യ രേഖയും മകൻ ശിവയുമായി വഴക്കിട്ടിരുന്നു. ഭാര്യയെയും മകനെയും മർദിക്കുകയും ചെയ്തിരുന്നു. മർദിച്ചതിനെ തുടർന്ന് രേഖ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. വീട്ടിൽ തനിച്ചായ ത്രിവേദി മുറിയിൽ സൂക്ഷിച്ചിരുന്ന ഡബിൾ ബാരൽ തോക്കെടുത്ത് വീടിന് സമീപമുള്ള പാർക്കിൽ പോയി തലക്ക് വെടിവെക്കുകയായിരുന്നു.

വെടിയൊച്ച കേട്ട് നാട്ടുകാർ വിവിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ത്രിവേദിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാൾ മരിമരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Retired Post office clerk commits suicide by shooting himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.