"രാജി വലിയ കാര്യമല്ല, പക്ഷേ ഞാൻ കുറ്റവാളിയല്ല" പൊട്ടിക്കരഞ്ഞ് ബ്രിജ് ഭൂഷൺ


ന്യൂഡൽഹി: ഡൽഹി പൊലീസ് പോക്സോ അടക്കം ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തതോടെ "രാജി വലിയ കാര്യമല്ല, പക്ഷേ ഞാൻ കുറ്റവാളിയല്ല" വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് ബ്രിജ് ഭൂഷൺതന്‍റെ ഭാഗം വിശദീകരിച്ചും  പൊട്ടിക്കരഞ്ഞും റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്‌.ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്.

"രാജി എന്നത് വലിയ കാര്യമല്ല, പക്ഷേ ഞാൻ ഒരു കുറ്റവാളിയല്ല. ഞാൻ രാജിവച്ചാൽ അവരുടെ (ഗുസ്തിക്കാരുടെ) ആരോപണങ്ങൾ അംഗീകരിച്ചെന്നാണ് അർഥമാക്കുന്നത്. എന്റെ കാലാവധി ഏതാണ്ട് അവസാനിച്ചു. സർക്കാർ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു, 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും. അതോടെ എന്റെ കാലാവധി അവസാനിക്കും”- അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞാൻ അഞ്ച് സഹോദരന്മാരെ സ്വന്തം കൈകൊണ്ട് സംസ്‌കരിച്ചു, എന്റെ പിതാവിനെ സംസ്‌കരിച്ചു, എന്റെ മകനെ സംസ്‌കരിച്ചു, ഇതിലും വലിയ പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ട്, ഇതിൽ നിന്നും കുറ്റവിമുക്തനായി പുറത്തുവരും-" അദ്ദേഹം പറഞ്ഞു.

"എല്ലാ ദിവസവും അവർ (ഗുസ്തിക്കാർ) പുതിയ ആവശ്യങ്ങളുമായി വരുന്നു, എഫ്‌.ഐ.ആർ ആവശ്യപ്പെട്ടു, എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു, ഇപ്പോൾ എന്നെ ജയിലിലടക്കണമെന്നും എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെക്കണമെന്നും പറയുന്നു. ഞാൻ എം.പിയായത് എന്റെ മണ്ഡലത്തിലെ ജനങ്ങൾ തെരഞ്ഞെടുത്തിട്ടാണ്. വിനേഷ് ഫോഗട്ട് വഴിയല്ല" അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങൾ നീക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇതിൽ പാർട്ടിക്ക് സഹായിക്കാനാവില്ലെന്നും ഇതിൽ നിന്നെല്ലാം താൻ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുസ്തി താരങ്ങൾ പ്രതിഷേധിച്ചിട്ടും കേസെടുക്കാതിരുന്ന ഡൽഹി പൊലീസ് സുപ്രീം കോടതി ഇടപെട്ടതോടെയാണ് കേസ് എടുത്തത്. നേരത്തെ ആറു തവണ ബി.ജെ.പി എം.പിയായിരുന്നളാണ്  ബ്രിജ് ഭൂഷൺ. 

Tags:    
News Summary - 'Resignation No Big Deal, but I'm No Criminal': WFI Chief Brij Bhushan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.