കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ബഹിഷ്കരിച്ച് വോട്ടർമാർ. പുർബ മേദിനിപൂർ ജില്ലയിലെ നന്ദിഗ്രാം ബ്ലോക്ക് ഒന്നിലെ വോട്ടർമാരാണ് വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നത്. മഹമ്മദ്പൂർ നമ്പർ 2 ഏരിയയിലെ 67, 68 നമ്പർ ബൂത്തിൽ കേന്ദ്രസേനയെ വിന്യസിക്കാത്തതിൽ പ്രതിഷേധിച്ചാണിത്.
മരിച്ചയാളുടെ പേരിൽ തൃണമൂൽ കള്ളവോട്ട് ചെയ്യുന്നുവെന്ന് വോട്ടറായ ഗോവിന്ദ് എ.എൻ.ഐയോട് വ്യക്തമാക്കി. കേന്ദ്രസേന ഇല്ലാത്തതിനാൽ തൃണമൂൽ ബൂത്ത് പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബംഗാൾ ഗവർണർ സി.വി ആനന്ദബോസിന്‍റെ പോളിങ് ബൂത്ത് സന്ദർശനം പുരോഗമിക്കുകയാണ്. നോർത്ത് 24 പർഗാനാസിലെയും നാദിയയിലെയും ബൂത്തുകളാണ് സന്ദർശിക്കുന്നത്.
നോർത്ത് 24 പർഗാനാസിലെ ബസുദേബ്പൂരിലെ പോളിങ് ബൂത്തിലേക്കുള്ള യാത്രാമധ്യേ ഗവർണറുടെ വാഹനം സി.പി.എം സ്ഥാനാർഥികളും പ്രവർത്തകരും തടഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥികളുടെ പരാതികൾ ഗവർണർ നേരിട്ട് കേട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.