Posted On
date_range Updated On
date_range പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്
മുംബൈ: ഏറെ സവിശേഷതകളോടെ പുതിയ 100 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. പ്രത്യേക കുറിപ്പിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.
നിലവിലുള്ള 2005 മഹാത്മ ഗാന്ധി സീരീസിലെ 100 രൂപയോട് സാദൃശ്യമുള്ളതായിരിക്കും പുതിയ നോട്ടെങ്കിലും അക്കം എഴുതിയിരിക്കുന്നതിന്‍െറ രൂപത്തിലും വലുപ്പത്തിലും മാറ്റമുണ്ടാകും. പുതിയ നോട്ടുകള്‍ ഇറക്കുന്നുണ്ടെങ്കിലും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നേരത്തേ 20, 50 പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തെ 86 ശതമാനം വരുന്ന 500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ നിലവിലുള്ള കൈമാറ്റ പ്രതിസന്ധി ഒരു പരിധിവരെ ഇല്ലാതാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.