ന്യൂഡൽഹി: 2006ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന (സംവരണവും പ്രവേശനവും) നിയമ പ്രകാരവും 2019ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന (അധ്യാപക കേഡര്‍ സംവരണം) നിയമ പ്രകാരവും കേന്ദ്ര സര്‍ക്കാറില്‍ നിന്നു സഹായം ലഭിക്കുന്ന എല്ലാ ഡീംഡ് യൂനിവേഴ്‌സിറ്റികള്‍ക്കും എസ്.സി-എസ്.ടി, ഒ.ബി.സി സംവരണം ബാധകമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.
കേരളത്തിൽനിന്നുള്ള സി.പി.ഐ രാജ്യസഭാംഗം പി. സന്തോഷ് കുമാറിന്‍റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ യു.ജി.സി സമയാ സമയങ്ങളില്‍ പുറപ്പെടുവിക്കുന്നുണ്ട്. അതേസമയം വിദേശ സര്‍വകലാശാലകളുടെ കാമ്പസുകള്‍ ആഭ്യന്തര നിയന്ത്രണങ്ങള്‍ ബാധകമാകാത്ത വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സര്‍ക്കാര്‍ അറിയിച്ചു.
ഓട്ടിസം, സ്‌പെക്ട്രം ഡിസോര്‍ഡര്‍ തുടങ്ങിയവ ബാധിച്ചവരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംരക്ഷണ കേന്ദ്രങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് കേന്ദ്ര സാമൂഹികനീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി സുശ്രി പ്രതിമാ ബൗമിക് സന്തോഷ് കുമാറിന്‍റെ ചോദ്യത്തിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.