രക്ഷാദൗത്യം ലക്ഷ്യത്തിൽ; ആംബുലൻസുകൾ തുരങ്കത്തിലേക്ക്

സിൽക്യാര(ഉത്തരകാശി): ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം 17 ദിവസത്തിന് ശേഷം ലക്ഷ്യത്തിലെത്തി. തുരങ്കമിടിഞ്ഞുവീണ അവശിഷ്ടങ്ങൾക്ക് അകത്തുകൂടി 32 ഇഞ്ച് വ്യാസത്തിൽ 60 മീറ്ററിലേറെ കുഴൽപാത തീർക്കുന്ന പ്രവൃത്തി ഉച്ചക്ക് ഒന്നരയോടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പുറത്തെടുക്കുന്ന തൊഴിലാളികളെ ആശുപത്രികളിലെത്തിക്കാനുള്ള ആംബുലൻസുകൾ തുരങ്കമുഖത്തേക്ക് ​കൊണ്ടുവന്നു.

ഉച്ചക്ക് 1.15ന് കുഴൽപാതക്കുള്ള അവസാന ഇരുമ്പുകുഴലും കയറ്റിയതോടെ കേന്ദ്ര മന്ത്രി വി.കെ സിങ് പുറത്തേക്ക് വരുന്ന തൊഴിലാളികളെ സ്വീകരിക്കാനായി തുരങ്കത്തിനകത്തേക്ക് പോയി. വ്യോമമാർഗം എത്തിച്ച യന്ത്രങ്ങൾ ഉപയോഗിച്ച് തൊഴിലാളികൾ കുഴൽപാതക്കായി തുരന്നുതുടങ്ങിയയോടെയാണ് തിങ്കളാഴ്ച പുനരാരംഭിച്ച രക്ഷാദൗത്യത്തിൽ വലിയ പുരോഗതിയുണ്ടായത്. 32 ഇഞ്ച് വ്യാസമുള്ള കുഴൽപാതക്കകത്ത് തൊഴിലാളികളെ കയറ്റി ചെറിയ പണിയായുധങ്ങൾ ഉപയോഗിച്ച് തുരപ്പിച്ചാണ് കുഴൽപാതയുടെ അവശേഷിക്കുന്ന ഭാഗം പൂർത്തിയാക്കിയത്.

Tags:    
News Summary - Rescue mission success; Ambulances into the tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.