കേരളത്തിൽ ഭരണത്തുടർച്ച പ്രവചിച്ച് റിപ്പബ്ലിക് ടി.വി എക്സിറ്റ് പോൾ; ബംഗാളിൽ ബി.ജെ.പി, തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം

കോഴിക്കോട്: കേരളത്തിൽ എൽ.ഡി.എഫ് സർക്കാറിന് ഭരണത്തുടർച്ച പ്രവചിച്ച് റിപ്പബ്ലിക് ടി.വി-സി.എൻ.എക്സ് എക്സിറ്റ് പോൾ ഫലം. എൽ.ഡി.എഫിന് 72 മുതൽ 80 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. പശ്ചിമ ബംഗാളിൽ കടുത്ത മത്സരത്തിനൊടുവിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക് ടി.വി പ്രവചിക്കുന്നു.

കേരളത്തിൽ യു.ഡി.എഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് ഒന്നു മുതൽ അഞ്ച് വരെ സീറ്റ് ലഭിക്കും.

പാർട്ടികൾ നേടുന്ന സീറ്റിന്‍റെ കണക്കെടുത്താൽ സി.പി.എമ്മിന് തിരിച്ചടി നേരിടും. നേരത്തെ 58 സീറ്റ് നേടിയ സി.പി.എം ഇത്തവണ 49-55 സീറ്റ് വരെ നേടും. കോൺഗ്രസ് നില മെച്ചപ്പെടുത്തി 32-36 സീറ്റ് വരെ നേടും. മുസ്ലിം ലീഗ് 13-17 സീറ്റ് നേടും.

പശ്ചിമ ബംഗാളിൽ ബി.ജെ.പി 138 മുതൽ 148 സീറ്റ് വരെ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 128-138 വരെ സീറ്റ് നേടി തൃണമൂൽ കോൺഗ്രസ് കടുത്ത മത്സരം ഉയർത്തും. ഇടത്-കോൺഗ്രസ് സഖ്യം 11 മുതൽ 21 വരെ സീറ്റിൽ ഒതുങ്ങുമെന്നും എക്സിറ്റ് പോൾ പറയുന്നു.

തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം 160 മുതൽ 170 വരെ സീറ്റ് നേടി അധികാരമേറും. എ.ഐ.എ.ഡി.എം.കെ 58 മുതൽ 68 വരെ സീറ്റ് നേടുമെന്നുമാണ് റിപ്പബ്ലിക് ടി.വി-സി.എൻ.എക്സ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 

Tags:    
News Summary - Republic TV exit polls predict continuity of government in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.