എം.എൽ.എമാരുടെ അയോഗ്യത: ഒക്ടോബർ എട്ടിനകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഋതബ്രത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് വിഭാഗത്തിലെ പത്ത് എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന അപേക്ഷകളിന്മേൽ മൂന്ന് മാസത്തെ സമയപരിധിക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് നിയമസഭാ സ്പീക്കറോട് സുപ്രീംകോടതി.
കൂറുമാറ്റം ആരോപിക്കപ്പെടുന്ന എം.എൽ.എമാരെ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യരാക്കണമെന്ന ആവശ്യവുമായി ജൂലൈ എട്ടിന് ഫയൽ ചെയ്ത അപേക്ഷകളിന്മേൽ തീരുമാനമെടുക്കാൻ അനുവദിച്ച മൂന്ന് മാസത്തെ സമയപരിധി ഒക്ടോബർ എട്ടിന് അവസാനിക്കും. അതിനകം തീരുമാനം എടുക്കണമെന്നാണ് സ്പീക്കർ രതീന്ദ്ര ബോസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ ന്യായമായ കാലയളവ് മൂന്ന് മാസമാണെന്ന് മണിപ്പൂർ നിയമസഭ സ്പീക്കർക്ക് 2020ൽ നൽകിയ ഉത്തരവ് പരാമർശിച്ച് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.