ഒറ്റ രാത്രികൊണ്ട്​ കോടീശ്വരനായി ആന്ധ്രയിലെ കർഷകൻ

ഹൈദരാബാദ്​: ആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിലെ ചിന്ന ജോനാഗിരി മേഖലയിലെ കർഷകന്​ 30 കാരറ്റിന്‍റെ വജ്രം കിട്ടിയെന്ന്​ റിപ്പോർട്ട്​. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം സ്വന്തം കൃഷിയിടത്തിൽ നിന്നും കർഷകന്​ വജ്രം ലഭിച്ചുവെന്നും ഇത്​ പ്രാദേശിക വ്യാപാരിക്ക്​ 1.2 കോടി രൂപക്ക്​ വിൽപന നടത്തിയെന്നുമുള്ള വാർത്തകളാണ്​ പുറത്ത്​ വരുന്നത്​.

കർഷകന്​ വജ്രം ലഭിച്ചുവെന്ന വാർത്ത പൊലീസും സ്ഥിരീകരിച്ചു. ഇതേക്കുറിച്ച്​ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ​കുർനൂൽ എസ്​.പി അറിയിച്ചു. ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ വജ്രം ലഭിച്ച സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ​പൊലീസ്​ വ്യക്​തമാക്കി.

മൺസൂൺ മഴയിൽ ഭൂമിയുടെ മുകൾ ഭാഗത്തെ മണ്ണ്​ ഒഴുകി പോവു​േമ്പാഴാണ്​ വിലപിടിപ്പുള്ള കല്ലുകൾ ലഭിക്കുയെന്ന്​ കുർനൂൽ എസ്​.പി അറിയിച്ചു. 2019ൽ കുർനൂലിലെ കർഷകന്​ 60 ലക്ഷം വില വരുന്ന വജ്രം ലഭിച്ചിരുന്നു. 

Tags:    
News Summary - Reports say Andhra farmer found 30-carat diamond in fields, police launch probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.