വാഷിങ്ടൺ: ‘താങ്കൾ ട്വിറ്ററിലുണ്ടോ? എന്ന ഒറ്റ ചോദ്യത്തിന് അമേരിക്കൻ മാധ്യമപ്രവർത്തക മെഗിൻ കെല്ലിക്ക് കേൾക്കേണ്ടിവന്നത് ചില്ലറ പഴിയൊന്നുമല്ല. ഇൗ ചോദ്യത്തിന് ഇത്ര പഴിക്കാനെന്തിരിക്കുന്നുവെന്ന് ചോദിക്കാൻ വരെട്ട. കാരണം മറ്റൊന്നുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായിരുന്നു കെല്ലിയുടെ ചോദ്യം. േലാകത്ത് ഏറ്റവും കൂടുതൽ ട്വിറ്റർ അനുയായികളുള്ള രണ്ടാമത്തെ രാഷ്ട്ര നേതാവാണ് മോദി. മൂന്നുകോടി ആളുകളാണ് ട്വിറ്ററിൽ മോദിയെ പിന്തുടരുന്നത്. എന്നാൽ, കെല്ലിയുടെ രസകരമായ ചോദ്യംകേട്ട മോദി പുഞ്ചിരിക്കുകയും ഉണ്ടെന്ന് തലയാട്ടുകയും മാത്രമാണ് ചെയ്തത്.
െസൻറ് പീറ്റേഴ്സ്ബർഗിലെ കോൺസ്റ്റാൻറിൻ കൊട്ടാരത്തിൽ നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് കെല്ലി ചോദ്യമുന്നയിച്ചത്. കൂടിക്കാഴ്ചയുടെ വിഡിയോ ചിത്രീകരിക്കുന്നതിനുമുമ്പ് ഇരു നേതാക്കളും അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. കുടയുമായി നിൽക്കുന്ന നിങ്ങളുടെ ചിത്രം കണ്ടിരുന്നുവെന്ന് മോദി കെല്ലിയോട് പറഞ്ഞയുടനെയാണ് മോദിയോട് ട്വിറ്ററിലുണ്ടോ എന്ന് കെല്ലി ചോദിച്ചത്.
സംഭാഷണത്തിെൻറ വിഡിയോ പുറത്തുവന്നശേഷം സമൂഹമാധ്യമത്തിൽ കെല്ലിക്കെതിരെ കടുത്ത വിമർശനമാണുയരുന്നത്. മോദിയെ കുറിച്ച് കൃത്യമായി ഗൃഹപാഠം ചെയ്യാതെയാണ് അവർ കൂടിക്കാഴ്ചക്കെത്തിയതെന്ന് ചിലർ ആരോപിച്ചു. മാധ്യമപ്രവർത്തകയുടെ അസംബന്ധ ചോദ്യം ക്രൂരമാെണന്നായിരുന്നു ഇന്ത്യൻ ട്വിറ്റർ ഉഭയോക്താക്കൾക്കിടയിലെ പ്രതികരണം. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനുശേഷം ഏറ്റവുംകൂടുതൽ ട്വിറ്റർ അനുയായികളുള്ള നേതാവാണ് മോദി. അദ്ദേഹം സമൂഹമാധ്യമം വഴി അഭിപ്രായങ്ങളും ആശംസകളും വിഡിയോകളും പങ്കുവെക്കുന്നത് പ്രശസ്തവുമാണ്.
EXCLUSIVE: NBC News' @megynkelly joins Vladimir Putin and Narendra Modi ahead of tomorrow's International Economic Forum in Russia. pic.twitter.com/L12ahtuTDO
— NBC News (@NBCNews) June 1, 2017
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.