ഉറുദു മാറ്റി പകരം സംസ്കൃതം; ബി.ജെ.പി നടപടിക്കെതിരെ പ്രതിഷേധം ശക്തം

ജയ്പൂർ: രാജസ്ഥാനിലെ ചില സ്കൂളുകളിൽ ഉറുദു മാറ്റി പകരം സംസ്കൃതം മൂന്നാംഭാഷയായി പഠിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ഉറുദു അധ്യാപകർ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ജോലി നേടിയതെന്ന ബി.ജെ.പി മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ചില സ്കൂളുകളിൽ ഉറുദു മാറ്റി സംസ്കൃതം കൊണ്ടു വന്നത്.

ജയ്പൂരിലെ മഹാത്മഗാന്ധി സർക്കാർ സ്കൂളിൽ മൂന്നാം ഭാഷയായി ഉറുദു നൽകുന്നത് നിർത്താൻ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. ബിക്കാനീറിലെ ഹയർ സെക്കൻഡറി സ്കൂളിനും സമാനമായ ഉത്തരവ് ലഭിച്ചിരുന്നു.

കഴിഞ്ഞ സർക്കാർ സംസ്കൃത ടീച്ചർമാ​രെ ഒഴിവാക്കി പകരം ഉറുദു അധ്യാപകരെ നിയമിക്കുകയായിരുന്നു. ഉറുദു ആർക്കും അറിയില്ല. ഉറുദു ഭാഷ പഠിക്കാൻ ആർക്കും താൽപര്യമില്ല. അതുകൊണ്ട് ഉറുദു ടീച്ചർമാരുടെ പോസ്റ്റുകൾ ഒഴിവാക്കി പകരം കുട്ടികൾക്ക് ആവശ്യമുളള വിഷയം പഠിപ്പിക്കാൻ അധ്യാപകരെ നിയമിക്കണമെന്ന്  ബി.ജെ.പി മന്ത്രി ജവഹർ സിങ് ബേദംആവശ്യപ്പെട്ടിരുന്നു.

അതേസമയം, വിഷയത്തിൽ​ പ്രതിഷേധവുമായി ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചതെന്നായിരുന്നു ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ പ്രതികരണം. പല സ്കുളുകളിലും ഉറുദു പോസ്റ്റുകൾ ഇല്ലാതാക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് എം.എൽ.എ റഫീഖും ​രംഗത്തെത്തി.

Tags:    
News Summary - Replacing Urdu with Sanskrit in govt schools in BJP-ruled Rajasthan sparks row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.