സ്​കൂൾ തുറക്കൽ നിർബന്ധമല്ലെന്ന്​ ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: ഒക്​ടോബർ 15ന്​ സ്​കൂൾ തുറക്കുന്നത്​ സംബന്ധിച്ച ഉത്തരവിൽ വ്യക്​തതയുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം. സ്​കൂൾ തുറക്കുന്നത്​ നിർബന്ധമല്ലെന്ന്​ വെള്ളിയാഴ്​ച ഇറക്കിയ പുതിയ ഉത്തരവിൽ വ്യക്​തമാക്കുന്നു. ഒക്​ടോബർ 15 മുതൽ സ്​കുളുകൾക്കും കോച്ചിങ്​ സെൻററുകൾക്കും തുറന്ന്​ പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.

അൺലോക്ക്​ 5ൻെറ ഭാഗമായാണ്​ സ്​കൂളുകളുടെ പ്രവർത്തനത്തിന്​ ഇളവ്​ അനുവദിച്ചത്​​. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്ക്​ എടുക്കാമെന്നും വ്യക്​തമാക്കിയിരുന്നു. സ്​കൂൾ അധികൃതരുമായി കൂടിയാലോചിച്ച്​ കോവിഡ്​ സ്ഥിതി വിലയിരുത്തി മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിൻെറ ഉത്തരവ്​.

കേന്ദ്രസർക്കാർ ഉത്തരവിൻെറ ചുവടുപിടിച്ച്​ പല സംസ്ഥാനങ്ങളും സ്​കൂളുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ്​. സ്​കൂളുകൾ തുറക്കുമെന്ന്​ ഉത്തരാഖണ്ഡ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. കർണാടകയും ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി മുന്നോട്ട്​ പോവുകയാണ്​. കേരളം ഉടൻ തുറക്കില്ലെന്ന നിലപാടാണ്​ സ്വീകരിച്ചത്​.

Tags:    
News Summary - Reopening schools not compulsory on October 15: Home Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.