Posted On
date_range Updated On
date_range അമിത് ഷാക്കെതിരായ പരാമർശം: അഭിഷേക് ബാനർജിക്കെതിരെ കേസ്
കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ അഭിഷേക് ബാനർജിക്കെതിരെ പൊലീസ് കേസെടുത്തു. സാമൂഹിക പ്രവർത്തകൻ രജിബ് സർക്കാർ നൽകിയ പരാതിയിലാണ് ബിധാൻ നഗർ പൊലീസ് കേസെടുത്തത്.
ഏപ്രിൽ 27നും മേയ് മൂന്നിനുമിടയിലെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെ പരാമർശങ്ങളുടെയും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മേയ് അഞ്ചിന് വോട്ട് അട്ടിമറിയുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണങ്ങളുടെയും പേരിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.