Posted On
date_range Updated On
date_range ബിഹാറിൽ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത മത അധ്യാപകൻ അറസ്റ്റിൽ
ദർഭാംഗ: എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത മത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് മൊസിബുറഹ്മാൻ(65) ആണ് ബുധനാഴ്ച അറസ്റ്റിലായത്. ചൊവ്വാഴ്ച ബിഹാറിലെ ദർഭാംഗ ജില്ലയിലാണ് സംഭവം.
പ്രതി പെൺകുട്ടിക്ക് മതപഠനത്തിൽ ട്യൂഷൻ നൽകുന്നതിനായി എല്ലാ ദിവസവും രാത്രി ഒമ്പതു മണിയോടെ കുട്ടിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. സംഭവ ദിവസം വീട്ടിൽ പെൺകുട്ടി തനിച്ചായിരുന്നു. അധ്യാപകെൻറ ലൈംഗികാതിക്രമത്തെ തുടർന്ന് പെൺകുട്ടിയെ ദർഭാംഗ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.