Photo Credits: PTI

'കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു'; വോഡഫോൺ ഐഡിയക്കും ഭാരതി എയർടെല്ലിനുമെതിരെ ജിയോ

ന്യൂഡൽഹി: അനീതിപരമായ മാർഗങ്ങളിലൂടെ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയയും ഭാരതി എയർടെല്ലും കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതായി ജ​ിയോ. പുതിയ മൂന്ന്​ കാർഷിക നിയമങ്ങളിലൂടെ റിലയൻസി​െൻറ ടെലികോം വിഭാഗമായ ജിയോ നേട്ടമുണ്ടാക്കുമെന്ന് ഈ ടെലികോം കമ്പനികൾ​ തെറ്റിദ്ധാരണ പരത്തുന്നതായും ജ​ിയോ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്​ ഇന്ത്യക്ക്​ നൽകിയ പരാതിയിൽ പറയുന്നു.

കാർഷിക മേഖലയെ സ്വകാര്യവൽക്കരിക്കുന്ന മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യ​പ്പെട്ട്​ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനമായ ഡൽഹി ഉപരോധിക്കുകയാണ്​. റിലയൻസി​െൻറ ജ​ിയോ സേവനങ്ങൾ കർഷകർ ബഹിഷ്​കരിക്കുകയും ജനങ്ങളോട്​ ഇത്തരം കമ്പനികളെ ബഹിഷ്​കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്​തിരുന്നു.

കമ്പനിക്കെതിരെ നീചമായ കാമ്പയിനുകൾ എതിരാളികൾ നടത്തുന്നതായി ജിയോ കത്തിൽ പറയുന്നു. ജിയോ നമ്പറുകളിൽനിന്ന്​ മാറുന്നതിന്​ നിരവധി അഭ്യർഥനകൾ ലഭിച്ചു. യാതൊരു വിധത്തിലുള്ള പരാതികളോ പ്രശ്​നങ്ങളോ ഇല്ലാതെയാണ്​​ ഉപഭോക്താക്കൾ ജ​ിയോ ഉപേക്ഷിക്കാൻ തയാറാകുന്നതെന്നും ട്രായ്​ ക്ക്​ ഡിസംബർ 11ന്​ അയച്ച കത്തിൽ പറയുന്നു.

അതേസമയം തങ്ങൾക്കെതിരായി ജിയോ ഉയർത്തിയ ആരോപണത്തിന്​ അടിസ്​ഥാനമില്ലെന്ന്​ ഭാരതി എയർടെൽ പ്രതികരിച്ചു. തങ്ങൾക്കെതിരെ അടിസ്​ഥാനപരമായ ആരോപണങ്ങൾ ഉപയോഗിച്ച്​ പ്രകോപിക്കാൻ ചില എതിരാളികൾ ശ്രമിക്കു​േമ്പാഴും ബിസിനസി​െൻറ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തിയാണ്​ തങ്ങളുടെ പ്രവർത്തനമെന്ന്​ എയർടെൽ പ്രസ്​താവനയിലൂടെ അറിയിച്ചു.

ധാർമികതയിൽ ഊന്നിയ ബിസിനസിൽ തങ്ങൾ വിശ്വാസം അർപ്പിക്കുന്നു. അപകീർത്തിപ്പെടു​ത്തുന്നതിനായി ഉയർത്തികൊണ്ടുവന്ന അടിസ്​ഥാന രഹിതമായ ആരോപണങ്ങളാണ്​ ഇവ. നിരുത്തരവാദിത്ത പരമായ ഇത്തരം ആരോപണങ്ങളെ ഞങ്ങൾ കളയുന്നുവെന്നുമായിരുന്നു വോഡ​േഫാൺ ഐഡിയയുടെ പ്രതികരണം.  

Tags:    
News Summary - Reliance alleges Airtel Vi luring customers to opt out of Jio over farmers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.