Posted On
date_range Updated On
date_range രോഗി മരിച്ചു; കൊൽക്കത്തയിൽ ആശുപത്രി തകർത്തു
കൊൽക്കത്ത: ശ്വാസതടസം മൂലം ബുദ്ധിമുട്ടിയ രോഗി ചികിത്സക്കിടെ മരിച്ചതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും കൊൽക്കത്തയിലെ സർക്കാർ ആശുപത്രി അടിച്ചു തകർത്തു. കൊൽക്കത്തയിൽ നിന്ന് 15കി.മി അകലെയുള്ള കുമാർഹതിയിലെ സാഗോർ ദത്ത ആശുപത്രിയിലാണ് സംഭവം.
തകർന്ന ആശുപത്രിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. സംഭവത്തെ തുടർന്ന് വൻ പൊലീസ് സംഘം ആശുപത്രിയിലേക്ക് എത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. മൂന്നുപേർ പിടിയിലായിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് 56 കാരിയായ അഖ്താരി ബീഗത്തെ ശ്വാസതടസം മൂലം ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില വഷളായി വെള്ളിയാഴ്ച പുലർച്ചെ അവർ മരിച്ചു. തുടർന്നാണ് രോഷാകുലരായ ബന്ധുക്കൾ ആശുപത്രി അടിച്ചുതകർക്കാൻ ശ്രമിച്ചത്. സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.