മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനക്കും വിതരണത്തിനും രജിസ്ട്രേഷൻ നിർബന്ധം -കേന്ദ്രസർക്കാർ

ന്യൂഡൽഹി: മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനക്കും വിതരണത്തിനും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. മെഡിക്കൽ ഉപകരണ വ്യവസായത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞയാഴ്ച ഇതിനുള്ള ചട്ടങ്ങൾ ആരോഗ്യ-കുടുംബക്ഷേ​മ മന്ത്രാലയം ഗസറ്റിൽ നോട്ടിഫൈ ചെയ്തു.

മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നയാൾ MD 41 ഫോമിൽ സംസ്ഥാന ലൈസൻസിങ് സ്ഥാപനത്തിന് അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു.

സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനും നിഷേധിക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്കായിരിക്കും. അപേക്ഷ ലഭിച്ചാൽ 10 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. വിൽപനക്ക് മേൽനോട്ടം വഹിക്കാൻ മെഡിക്കൽ ഉൽപന്നങ്ങളുടെ വിതരണത്തിൽ പരിചയ സമ്പത്തുള്ള ഒരാൾ വേണം. ഇയാൾക്ക് ഫാർമസിയിൽ ബിരുദമുണ്ടായിരിക്കണം. തുടങ്ങിയ കർശന വ്യവസസ്ഥകളാണ് കേ​ന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags:    
News Summary - Registration mandatory for sale, distribution of medical devices: Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.