Posted On
date_range Updated On
date_range ദലിത് എന്ന പദം ഉപയോഗിക്കരുത്-മധ്യപ്രദേശ് ഹൈകോടതി
ഭോപ്പാൽ: സർക്കാറിെൻറ ഒൗദ്യോഗിക കാര്യങ്ങളിൽ ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് മധ്യപ്രദേശ് ഹൈകോടതി. ദലിത് എന്ന പദത്തെ കുറിച്ച് ഭരണഘടനയിൽ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ദലിതിന് പകരം പട്ടികജാതി എന്നോ പട്ടികവർഗമെന്നോ ഉപയോഗിക്കാനാണ് കോടതി നിർദേശം.
സാമൂഹിക പ്രവർത്തകനായ മോഹൻ ലാൽ മോഹർ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ദലിത് എന്ന പദവും സർക്കാറിെൻറ ഒൗദ്യോഗികവും അനൗദ്യോഗികവുമായ കാര്യങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഉയർന്ന ജാതിക്കാർ താഴ്ന്നവരെ കളിയാക്കാനായാണ് ഇൗ പദം ഉപയോഗിക്കുന്നതെന്നായിരുന്നു ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.