ഡൽഹിയിൽ ഇനി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര

ന്യൂഡൽഹി: ഡൽഹിയിലെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ (ഡി.ടി.സി) ബസുകളിലും ക്ലസ്റ്റർ ബസുകളിലുമാണ് വനിതകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ കഴിയുക. പദ്ധതി പ്രഖ്യ ാപനം നേരത്തെ നടത്തിയിരുന്നു.

ഡി.ടി.സിയുടെ 3700 ബസുകളും ക്ലസ്റ്റർ സ്കീമിലെ 1800 ബസുകളുമാണ് ഡൽഹിയിൽ സർവിസ് നടത്തു ന്നത്. യാത്രക്കാരായ സ്ത്രീകൾക്ക് പ്രത്യേക പിങ്ക് ടിക്കറ്റ് നൽകും. 10 രൂപ മുഖവില കണക്കാക്കുന്ന ഇതിന്‍റെ ചിലവ് സർക്കാർ വഹിക്കും.

ഡൽഹിക്ക് ചരിത്രദിനമാണ് ഇതെന്നും സ്ത്രീകളുടെ സുരക്ഷക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. ഡി.ടി.സി ബസുകളിലെ 30 ശതമാനത്തോളം യാത്രികരും സ്ത്രീകളാണ്. നോയിഡ-എൻ.സി.ആർ സർവിസുകളിലും എയർപോർട്ട് ഉൾപ്പടെയുള്ള പ്രത്യേക സർവിസുകളിലും സൗജന്യ യാത്ര ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ജൂണിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 29ന് പദ്ധതിക്ക് ഡൽഹി മന്ത്രിസഭ അനുമതി നൽകി.

സൗജന്യ യാത്ര പദ്ധതി നടപ്പാക്കാൻ 290 കോടി രൂപയാണു സംസ്ഥാന സർക്കാർ വകയിരുത്തിയത്. ഇതിൽ 90 കോടിയോളം രൂപയാണു ഡി.ടി.സിക്കും 50 കോടി രൂപയാണു ക്ലസ്റ്റർ ബസുകൾക്കുമായി ലഭിക്കുക. 150 കോടി രൂപ ഡൽഹി മെട്രോയുടെ വിഹിതമാണ്. ഡൽഹി മെട്രോ ട്രെയിനിൽ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

അതേസമയം, സംസ്ഥാന സർക്കാർ ജീവനക്കാരായ വനിതകൾ സൗജന്യ യാത്രാ സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ ട്രാൻസ്പോർട്ട് അലവൻസ് ലഭിക്കില്ല.

Tags:    
News Summary - ree bus rides for women in delhi begin today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.