Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ 12 കോടിയുടെ രക്ത ചന്ദനവേട്ട
പൽഗർ: മഹാരാഷ്ട്രയിലെ സാക്രേയിൽ പൂട്ടിക്കിടന്ന ഫാം ഹൗസിൽനിന്ന് ചുവന്ന ചന്ദനത്തടികൾ കണ്ടെടുത്തു. 12 കോടി വില വരുന്ന തടികളാണ് വനംവകുപ്പ് കണ്ടെടുത്തത്. വ്യാഴാഴ്ച ദാഹിസർ വനമേഖലയിൽ നടത്തിയ പരിശോധനയിൽ വന നിയമ പ്രകാരം സംരക്ഷണത്തിലുള്ള ചന്ദനമരങ്ങളാണ് പിടിച്ചെടുത്തത്. ദക്ഷിണേന്ത്യയിൽനിന്ന് വിദേശത്തേക്ക് കടത്തുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ കള്ളക്കടത്താണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.