ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി. സുരക്ഷ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) 13 സംഘങ്ങൾ ചെന്നൈയിലും പുതുച്ചേരിയിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ക്യാമ്പ് ചെയ്യുന്നുണ്ട്.
സംസ്ഥാനത്തുടനീളം വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതാണ് മഴക്ക് കാരണം. ന്യൂനമർദം വടക്കു പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും പുതുച്ചേരിയിലും കാരക്കലിലും ശക്തമായ മഴ ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മുൻ വർഷങ്ങളേതിനേക്കാൾ 46 ശതമാനം അധികം മഴ ലഭിച്ചതായാണ് കണക്കാക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ അധികൃതരെ അറിയിക്കാൻ സർക്കാർ 434 സൈറൺ ടവറുകൾ സ്ഥാപിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങളും വെള്ളം പുറന്തള്ളാനാവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് കമ്മീഷണർ ഗഗൻദീപ് സിംഗ് പറഞ്ഞു.
തമിഴ്നാട്ടിൽ ഉണ്ടായ പേമാരിയിൽ ഇതുവരെ അഞ്ച് പേർ മരിക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. 1700 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചു. ഇന്നലെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ക്യാമ്പുകൾ സന്ദർശിക്കുകയും ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഉറപ്പു വരുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.