ഹരജി ഫയലിൽ സ്വീകരിക്കൽ: കോടതികൾ വിവേചനാധികാരം ബുദ്ധിപരമായി വിനിയോഗിക്കണം - സുപ്രീംകോടതി

ന്യുഡൽഹി: തങ്ങളുടെ പരിഗണനക്ക്​ വരുന്ന ഹരജികൾ ഫയലിൽ സ്വീകരിക്കുന്ന കാര്യത്തിൽ കോടതികൾ വിവേചനാധികാരം ബുദ്ധിപരമായി വിനിയോഗിക്കണമെന്ന്​ സുപ്രീം​േകാടതി. മതിയായ കാരണങ്ങളില്ലാതെ ഫയലിൽ സ്വീകരിക്കുന്നത്​ കാലതാമസം വരുത്തിയാൽ അത്​ നിയമനിർമ്മാണ തത്വങ്ങളുടെ ലംഘനവും നിയമനിർമ്മാണ സഭയോടുള്ള തികഞ്ഞ അവഗണനയുമാകുമെന്നും കോടതി പറഞ്ഞു.

കാലതാമസം അനുവദിക്കാനുള്ള വിവേചനാധികാരം ഓരോ കേസിന്‍റെയും വസ്തുതകളെയും സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി വിവേകപൂർവ്വം വിനിയോഗിക്കണം. ഒരു കക്ഷി അശ്രദ്ധയോടെയോ സത്യസന്ധമായ അഭാവത്തോടെയോ നിഷ്‌ക്രിയത്വത്തോടെയോ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, ഉപാധികൾ ചുമത്തി പോലും കാലതാമസം വരുത്തരുതെന്ന് ജസ്റ്റിസുമാരായ എം.ആർ. ഷാ, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ആന്ധ്രാപ്രദേശ് ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച പുനപരിശോധന ഹരജി ഫയലിൽ സ്വീകരിക്കുന്നതിന്​ 1011 ദിവസത്തെ കാലതാമസം വരുത്തിയെന്ന്​ കാണിച്ച്​ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നിരീക്ഷണങ്ങൾ. ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, ഇത്രയും വലിയ കാലതാമസം വരുത്തിയത്​ ഒട്ടും ന്യായമല്ലെന്നും പറഞ്ഞു.

Tags:    
News Summary - Receipt of Petition File: Courts should exercise discretion wisely - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.