ബംഗളൂരു: കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും അനുനയ നീക്കങ്ങൾക്ക് തിരിച്ചടിയാ യി രാജിയിലുറച്ച് വിമതർ. ഒരുവിധ ഒത്തുതീർപ്പിനും തയാറല്ലെന്നും തങ്ങൾ ഒറ്റക്കെട്ടാ ണെന്നും കോൺഗ്രസിെൻറ വിമത എം.എൽ.എ എസ്.ടി. സോമശേഖർ വ്യക്തമാക്കി. ഞായറാഴ്ച രാത്രി മ ുംൈബയിലെ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയിൽ തങ്ങൾ പത്തു പേരാണുള്ളതെന്നും കോൺഗ്രസിെൻറ ആനന്ദ് സിങ്, മുനിരത്ന, രാമലിംഗ റെഡ്ഡി എന്നിവർ തിങ്കളാഴ്ച ഒപ്പം ചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജിക്കത്ത് സ്പീക്കർക്കും ഗവർണർക്കും കൈമാറി. രാജി പിൻവലിക്കില്ലെന്നും രാജി സ്വീകരിക്കാതെ ബംഗളൂരുവിലേക്ക് മടങ്ങില്ലെന്നും 13 എം.എൽ.എമാരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കണ്ട ബി.സി. പാട്ടീൽ എം.എൽ.എയും ഇക്കാര്യം ആവർത്തിച്ചു.
അതേസമയം, വിമത നേതാവ് രമേശ് ജാർക്കിഹോളി കൂടുതൽ എം.എൽ.എമാരെ ഭരണപക്ഷത്തുനിന്ന് വീഴ്ത്താൻ ശ്രമം നടക്കുന്നതായി വിവരമുണ്ട്. ബിദർ എം.എൽ.എ റഹീം ഖാനെ ഫോണിൽ ബന്ധപ്പെട്ട രമേശ് ജാർക്കിഹോളി എല്ലാ സൗകര്യങ്ങളും മുംബൈയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സഖ്യസർക്കാർ വൈകാതെ വീഴുന്നതോടെ തങ്ങൾ സർക്കാർ രൂപവത്കരിക്കുമെന്നും അറിയിച്ചു.
കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും മറുഒാപറേഷനെ മറികടക്കാൻ ബി.ജെ.പി തങ്ങളുടെ എം.എൽ.എമാരെയും റിസോർട്ടിലേക്ക് മാറ്റാനാണ് നീക്കം. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ബി.ജെ.പി നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ഇവരെ റിസോർട്ടിലേക്ക് മാറ്റിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.