റിസർവ്​ ബാങ്ക്​ ഗവർണർ രാജിവെക്കണം -ബാങ്ക്​ ഒാഫീസ്​ യൂണിയൻ

ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ ഗവർണർ ഉൗർജിത്​ പ​േട്ടൽ രാജിവെക്കണമെന്ന ആവശ്യവുമായി ആൾ ഇന്ത്യ ബാങ്ക്​ ​േകാൺ ഫെഡറേഷൻ സീനിയർ വൈസ്​ പ്രസിഡൻറ്​ തോമസ്​ ഫ്രാൻകോ രംഗത്തെത്തി. നോട്ട്​ പിൻവലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്​നങ്ങളുടെ പശ്​ചാത്തലത്തിലാണ്​ ഇത്തരമൊരു ആവ​ശ്യം ഉയർത്തിയിട്ടുള്ളത്​.

രാജ്യത്തെ പൊതുമേഖല, പഴയ സ്വകാര്യമേഖല, സഹകരണ ബാങ്കുകൾ എന്നിവയിലെ ഉയർന്ന ഉദ്യേഗസ്​ഥരുടെ സംഘടനായാണ്​ ആൾ ഇന്ത്യ ബാങ്ക്​ ഒാഫീസ്​ കോൺ​ഫെഡറേഷൻ. രാജ്യത്ത്​ ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്​നങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം റിസർവ്​ ബാങ്കിനാണ്​. മുൻപ്​ പല രാജ്യങ്ങളിൽ നടന്ന നോട്ട്​ പിൻവലിക്കലുകളിൽ നിന്ന്​ പാഠം പഠിക്കണമായിരുന്നു.

1978ൽ ഇന്ത്യയിൽ ഇത്തരമൊരു നീക്കത്തിന്​ സർക്കാർ മുതിർന്നപ്പോൾ അന്നത്തെ റിസർവ്​ ബാങ്ക്​ ഗവർണർ ​െഎ.ജി.പ​േട്ടൽ അതിനെതിരെ സർക്കാറിന്​ കൃത്യമായ ഉപദേശം നൽകിയിരുന്നു. എന്നാൽ ഇത്തരമൊരു ഉപദേശം നൽകാൻ ഇപ്പോൾ റിസർവ്​ ബാങ്കിന്​ കഴിഞ്ഞില്ല. ആവശ്യത്തിന്​ നോട്ടുകളില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്​. പുതിയ 2000 രൂപയുടെ നോട്ടുകൾ 500,1000 രൂപയുടെ നോട്ടുകൾക്ക്​ പകരമാവില്ല. ഇൗ വിഷയത്തിൽ വളരെ മോശമായ പ്ലാനിങ്​ ആണ്​ ഉണ്ടായിരിക്കുന്നത്​. അതുപോലെ തന്നെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കുകളുടെ കാര്യത്തിൽ ആർ.ബി.​െഎ മൗനം പാലിക്കുകയാണ്-​ അദേഹം പറഞ്ഞു.

Tags:    
News Summary - RBI head must quit for havoc: Leader of bank officers’ union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.