Posted On
date_range Updated On
date_range ആർ.ബി.െഎയുടെ സ്വയംഭരണാധികാരം സംരക്ഷിക്കുമെന്ന് ശക്തികാന്ത ദാസ്
ന്യൂഡൽഹി: ആർ.ബി.െഎയുടെ സ്വയംഭരണാധികാരം സംരക്ഷിക്കുമെന്ന് പുതിയ ഗവർണർ ശക്തികാന്ത ദാസ്. പ്രൊഫഷണലിസം, ആർ.ബ ി.െഎയുടെ മൂല്യങ്ങൾ എന്നിവ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സ മ്പദ്വ്യവസ്ഥയുടെ താൽപര്യത്തിനായി എല്ലാവരുമായി ചേർന്ന് പ്രവർത്തിക്കും. നാളെ പൊതുമേഖല ബാങ്ക് സി.ഇ.ഒമാരുടെയും എം.ഡിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നത്. ബാങ്കിങ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിലവിൽ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആർ.ബി.െഎയുടെ ഗവർണറായി ശക്തികാന്ത ദാസിനെ കേന്ദ്രസർക്കാർ നിയമിച്ചത്. ഉൗർജിത് പേട്ടൽ രാജിവെച്ച ഒഴിവിലേക്കായിരുന്നു നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.