Posted On
date_range Updated On
date_range ശക്തികാന്ത ദാസിന് കീഴിൽ ആദ്യ ആർ.ബി.െഎ ബോർഡ് യോഗം ഇന്ന്
ന്യൂഡൽഹി: പുതിയ ഗവർണർ ശക്തികാന്ത ദാസിന് കീഴിലുള്ള ആദ്യ ആർ.ബി.െഎ ബോർഡ് യോഗം ഇന്ന് നടക്കും. 18 അംഗ ആർ.ബി.െഎ ബോർഡാണ് യോഗം ചേരുന്നത്. പൊതുമേഖല ബാങ്കുകൾക്ക് വായ്പ നൽകുന്നതിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബോർഡ് പരിശോധിക്കും.
സമ്പദ്വ്യവസ്ഥയിൽ പണലഭ്യത ഉറപ്പ് വരുത്താനുള്ള നടപടികളും ബോർഡ് യോഗം ചർച്ച ചെയ്യും. ആർ.ബി.െഎയുടെ കരുതൽ ധനാനുപാതം കുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ യോഗത്തിലുണ്ടാവില്ലെന്നാണ് സൂചന. ധനാനുപാതം കുറക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് ആർ.ബി.െഎ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.