ഗുഡ്ഗാവ്: റയാൻ ഇൻറർ നാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയ 16 കാരൻ കൊലപാതകം നേരത്തെ പദ്ധതിയിട്ടിരുന്നെന്ന് സി.ബി.െഎ വൃത്തങ്ങൾ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് െചയ്തു.
കൊലപാതകം നടത്തുന്നതിനു മുമ്പ് വിവിധ തരം വിഷങ്ങളും അവ എങ്ങനെ ഉപയോഗിക്കണമെന്നതും കുട്ടി ഇൻറർനെറ്റിൽ തെരഞ്ഞിരുന്നു. വിരലടയാളം മായ്ക്കാനുള്ള വിദ്യകളും നെറ്റിൽ തെരഞ്ഞിരുന്നതായി സി.ബി.െഎ വൃത്തങ്ങൾ അറിയിച്ചു. കുട്ടിയുെട മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തതിൽ നിന്നാണ് ഇൗ വിവരങ്ങൾ ലഭ്യമായത്. എന്നാൽ റിപ്പോർട്ടിനെ കുറിച്ച് ഒൗദ്യോഗികമായി പ്രതികരിക്കാൻ സി.ബി.െഎ തയാറായില്ല.
അതേസമയം, കുട്ടി കത്തി വാങ്ങി എന്ന് പറയപ്പെടുന്ന കടയിലെ വിൽപ്പനക്കാരന് കുട്ടിയെ തിരിച്ചറിയാനായിട്ടില്ല. വിദ്യാർഥിക്കും അയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, അതേ കടയിൽ നിന്ന് തന്നെയാണ് കത്തി വാങ്ങിയതെന്നാണ് കുട്ടി ഉറപ്പിച്ച് പറയുന്നതെന്ന് സി.ബി.െഎ അറിയിച്ചു.
മൂന്നു ദിവസം കുട്ടിയുടെ മൊഴിയെടുത്തതിനാൽ കൂടുതൽ ദിവസം ചോദ്യം ചെയ്യേണ്ടതില്ലെന്ന് പൊലീസ് ഗുഡ്ഗാവ് ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.