Posted On
date_range Updated On
date_range കോടതി മുറിയിൽ ജഡ്ജിക്ക് പാമ്പുകടിയേറ്റു
മുംബൈ: പനവേല്‍ കോടതി മുറിയിൽ വെച്ച് ജഡ്ജിക്ക് പാമ്പു കടിയേറ്റു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനാണ് ചൊവ്വാഴ്ച രാവിലെ പാമ്പുകടിയേറ്റത്. കോടതിയിൽ ചേംബറിലിരിക്കുമ്പോഴാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സി.പി.കാഷിദിന് പാമ്പു കടിയേറ്റത്. കോടതി-2 ലാണ് സംഭവം നടന്നത്. വിഷമില്ലാത്ത ഇനത്തില്‍ പെട്ട പാമ്പായതിനാല്‍ അപകടമുണ്ടായില്ല
ഇടതുകയ്യില്‍ കടിയേറ്റ ജഡ്ജിക്ക് പനവേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മുറിയിൽ നിന്നും പാമ്പിനെ പിടികൂടിയ ശേഷം കാട്ടിലേക്ക് തുറന്നുവിട്ടു. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിസമുച്ചയത്തിെൻറ ഒരു ഭാഗം അശോക്ബാഗിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.