ജയ്പുർ: ഭർത്താവിനൊപ്പം ബൈക്കിൽ പോകുേമ്പാൾ ഒരു സംഘം തടഞ്ഞുനിർത്തി ബലാത്സംഗംെ ചയ്ത് ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ ഏപ ്രിൽ 26നാണ് സംഭവം.
തനഗാസി-ആൽവാർ ബൈപാസിൽ ബൈക്ക് തടഞ്ഞുനിർത്തി ഭർത്താവിനെ മർദിച്ച് ഭീഷണിപ്പെടുത്തി ഭാര്യയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചാണ് അഞ്ചു പേരടങ്ങുന്ന സംഘം അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിലുണ്ടായിരുന്ന ട്രക്ക് ഡ്രൈവറായ ഇന്ദ്രരാജ് ഗുർജറിനെ അറസ്റ്റ് ചെയ്തതായി ഡി.ജി.പി കപിൽ ഗാർഗ് വാർത്തലേഖകരോട് പറഞ്ഞു. എസ്.സി-എസ്.ടി നിയമപ്രകാരവും കേസെടുത്ത് 14 സംഘങ്ങൾ ഊർജിത അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.