കൂ​ട്ട​മാ​ന​ഭം​ഗം ക​ഴി​ഞ്ഞി​ട്ടും പ​രാ​തി​യി​ല്ലെ​ന്ന്​ മ​ന്ത്രി; രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കൂട്ടമാനഭംഗത്തിന് ഇരയായ വിദ്യാര്‍ഥിനിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ സംസ്ഥാന മന്ത്രിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്തി. ബിഹാറില്‍നിന്നുള്ള ജെ.ഡി.യു എം.പി കഹ്കഷന്‍ പര്‍വീണ്‍ ആണ് വിഷയം ഉന്നയിച്ചത്. 
എട്ടുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയിട്ടും പെണ്‍കുട്ടിക്ക് പരാതിയൊന്നുമില്ലെന്ന് പറഞ്ഞ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് പർവീൺ ആവശ്യെപ്പട്ടു. 

കോണ്‍ഗ്രസിലെ വനിത എം.പിമാരും വിഷയത്തെ പിന്തുണച്ച് എഴുന്നേറ്റു. എന്നാൽ, വിഷയത്തില്‍ ക്രമപ്രശ്‌നം ഉന്നയിക്കാനാകില്ലെന്ന് ഉപാധ്യക്ഷന്‍ വ്യക്തമാക്കി. ഇതോടെ വനിത എം.പിമാര്‍ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് പുരുഷ എം.പിമാരും പ്രതിപക്ഷത്തുനിന്ന് ഇവര്‍ക്കൊപ്പം കൂടി. നോട്ടീസ് നല്‍കാതെ വിഷയം ഉന്നയിക്കാനാകില്ലെന്ന് ഉപാധ്യക്ഷന്‍ വീണ്ടും വ്യക്തമാക്കി. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ പത്തു മിനിറ്റ് നേരത്തേക്ക് സഭ നിർത്തിവെച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ശൂന്യവേളയില്‍ പര്‍വീണ്‍ വീണ്ടും വിഷയം ഉന്നയിച്ചു. പ്രതിപക്ഷ നിരയിലെ വനിത എം.പിമാരെല്ലാം ഇതിനെ പിന്തുണച്ചു. രാജസ്ഥാനിലും ബി.ജെ.പിയാണ് ഭരണം നടത്തുന്നത്. 

അതിനാല്‍ മന്ത്രിയെ എത്രയും വേഗം പുറത്താക്കണം. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു. തുടര്‍ന്ന് മന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിനെ രൂക്ഷമായി അപലപിക്കുന്നുവെന്ന് പാര്‍ലമ​െൻററി കാര്യ സഹമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. 
അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനു നിര്‍ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.