അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ്​ പിടിയിൽ

ബംഗളൂരു: രാത്രിയിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്തിറങ്ങിയ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചു. സംഭവത്തിൽ സമീപവാസിയായ യുവാവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ചിത്രദുർഗ സ്വദേശി വീരേഷ്​ (24) ആണ്​ പിടിയിലായത്​. യുവാവിനെതിരെ പോക്​സോ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കെ.ജി ഹള്ളി പൊലീസ്​ കേസെടുത്തു. 

ബംഗളൂരു നഗരത്തിലെ കെ.ജി ഹള്ളിയിൽ ശനിയാഴ്​ച പുലർ​െച്ച രണ്ടോടെയാണ്​ സംഭവം. വഴിയിൽ അർധബോധത്തോടെ കിടന്ന കുട്ടിയെ അയൽവാസി അറിയിച്ചതനുസരിച്ച്​ വനിത പൊലീസ്​ പട്രോളിങ്​ ടീമായ ഹൊയ്​സാലയുടെ നേതൃത്വത്തിൽ ബോവറിങ്​ ആൻഡ്​ ലേഡി കഴ്​സൺ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസ്​ പിന്നീട്​ നടത്തിയ തിരച്ചിലിലാണ്​ പെൺകുട്ടിയെ അന്വേഷിച്ചു​ നടക്കുന്ന അമ്മയെ കണ്ടെത്തിയത്​. കുടുംബം താമസിക്കുന്ന താൽക്കാലിക ട​​െൻറിൽനിന്ന്​ പുലർച്ചെ പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്തിറങ്ങിയ മകളെ പിന്നീട്​ കാണാതാവുകയായിരുന്നെന്ന്​ അവർ പൊലീസിനോട്​ പറഞ്ഞു. ബംഗളൂരുവിൽനിന്ന്​ 258 കിലോമീറ്റർ അകലെ ചിത്രദുർഗയിലെ മൊകാൽമൂറിൽനിന്നുള്ള കുടുംബം ജോലിക്കായാണ്​  നഗരത്തിലെത്തിയത്​. താൽക്കാലിക ഷെഡിലായിരുന്നു താമസം. സമീപത്തെ മ​റ്റൊരു ഷെഡിലായിരുന്നു യുവാവ്​ താമസിച്ചിരുന്നത്​. ഇവർ താമസിച്ചിരുന്ന ഷെഡിൽ പ്രാഥമികകൃത്യം നിർവഹിക്കാൻ സൗകര്യമില്ലാത്തതിനാൽ പെൺകുട്ടി പുലർച്ചെ പുറത്തിറങ്ങിയപ്പോൾ യുവാവ്​ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

താമസസ്​ഥലത്തിനടുത്ത കെട്ടിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ്​ പൊലീസ്​ പ്രതിയെ തിരിച്ചറിഞ്ഞത്​. യുവാവി​​​െൻറ മുഖത്ത്​ പോറലേറ്റിരുന്നു. കുറ്റം സമ്മതിച്ച  പ്രതിയെയും​െകാണ്ട്​ സംഭവസ്​ഥലത്ത്​ തെളിവെടുത്തു. തിങ്കളാഴ്​ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന്​ പൊലീസ്​ പറഞ്ഞു. പെൺകുട്ടിയുടെ ഒരു വിരൽ അറ്റതായും തലക്ക്​ ഗുരുതര പരിക്കേറ്റതായും ഡോക്​ടർ അറിയിച്ചു. 

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.