കട്ടക്: ഒഡിഷയിലെ ബാരിപഡയിലുള്ള ജഗന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വികലാംഗയായ 11കാരിെയ ക്ഷേത്രത്തിനകത്തുവെച്ച് മാനഭംഗത്തിനിരയാക്കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിനകത്ത് അധികം ആളുകളില്ലാത്ത തക്കം നോക്കിയാണ് 28കാരനായ യുവാവ് പെൺകുട്ടിയെ പിന്തുടർന്ന് ആക്രമിച്ചത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കട്ടകിലെ എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രേവശിപ്പിച്ചു.
സംഭവത്തെ തുടർന്ന് രോഷാകുലരായ ജനക്കൂട്ടം യുവാവിനെ പിടികൂടി മർദിച്ചശേഷം പൊലീസിന് കൈമാറി. ബാരിപഡ സബ് കലക്ടർ എസ്.കെ. പുരോഹിത് സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.