യു.പിയിൽ ബധിര യുവതിയെ ബലാത്സംഗം ചെയ്​തു

കാൺപുർ: യു.പിയിലെ കാൺപുരിൽ സംസാര ശേഷിയും കേൾവി ശക്തിയുമില്ലാത്ത ​19കാരിയെ ബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്​ച രാ​ത്രിയാണ്​ ക്രൂരത അരങ്ങേറിയത്​. സഞ്​ജയ്​ ഗൗതം എന്നയാളാണ്​ പ്രതിയെന്ന്​ പൊലീസ്​ പറഞ്ഞു.

രാത്രി വീട്ടുകാർ ഭക്ഷണം ​കഴിച്ചുകൊണ്ടിരിക്കെ ഇയാൾ പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്കെത്തിച്ച്​ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. ഭക്ഷണശേഷം പെൺകുട്ടിയെ കാണാതായത്​ ശ്രദ്ധയിൽപെട്ട വീട്ടുകാർ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ്​ കണ്ടെത്തിയത്​.

മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ്​ ഗൗതമിനെതിരെ ബലാത്സംഗത്തിന്​ കേ​െസടുത്തു.

Tags:    
News Summary - up rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.