ബലാത്സംഗക്കേസില്‍ ആള്‍ദൈവത്തെയും കൂട്ടാളികളെയും വെറുതെ വിട്ടു

ന്യൂഡല്‍ഹി: കൂട്ടബലാത്സംഗക്കേസില്‍ ആള്‍ദൈവത്തെയും കൂട്ടാളികളെയും ഡല്‍ഹി കോടതി വെറുതെവിട്ടു. കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ രണ്ടുവര്‍ഷത്തോളം കാലതാമസം ചൂണ്ടിക്കാട്ടിയാണ് കോടതി ഡല്‍ഹിക്കാരനായ ആള്‍ദൈവത്തെയും മകനെയും ശിഷ്യനെയും വെറുതെവിട്ടത്. 2014ല്‍ യുവതിയെ  ബലാത്സംഗം ചെയ്യുകയും തോക്കിന്‍മുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നതായിരുന്നു കുറ്റം.

കേസില്‍ 20 മാസം കഴിഞ്ഞാണ് എഫ്. ഐ.ആര്‍ സമര്‍പ്പിച്ചതെന്നും അത് വൈകിയതിന് ഒരു കാരണവും ബോധിപ്പിക്കാനായിട്ടില്ളെന്നും കോടതി പറഞ്ഞു. കാലതാമസം പരാതിക്കാരിക്ക് കഥ കെട്ടിച്ചമക്കാന്‍ അവസരം നല്‍കിയെന്നും കോടതി നിരീക്ഷിച്ചു. സംഭവം കഴിഞ്ഞയുടനെ യുവതി ബഹളംവെക്കുകയോ പരാതിയുന്നയിക്കുകയോ ചെയ്തിട്ടില്ളെന്നും അവരുടെ ആരോപണത്തെ സാധൂകരിക്കാന്‍ വൈദ്യപരിശോധന തെളിവ് ഹാജരാക്കാനായില്ളെന്നും കോടതി പറഞ്ഞു.

Tags:    
News Summary - rape case in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.